വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ ഫണ്ട് കെപിസിസി തട്ടിയെടുത്തെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്ത്.
ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ദീപ്തി മേരി വർഗീസ് ഔദ്യോഗികമായി പരാതി നൽകി. തെരഞ്ഞെടുപ്പ് കാലയളവിൽ കോൺഗ്രസിനെയും യുഡിഎഫിനെയും അപകീർത്തിപ്പെടുത്തുന്നതിനായി വ്യാജ സ്ക്രീൻഷോട്ടുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അക്കൗണ്ടുകൾക്കെതിരെ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ അന്വേഷണം ദ്രുതഗതിയിലാക്കണമെന്നും ഉത്തരവാദികളായവരെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോൾ ആഭ്യന്തര മന്ത്രിയെ സമീപിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകിയതായി ദീപ്തി മേരി വർഗീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

