കാസർകോട് ജില്ലയിലെ പ്രധാന പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ നവീകരണത്തിനായി 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനെ തുടർന്ന് അനുമതി ലഭിച്ചു. നിലവിലുള്ള കിഫ്ബി പദ്ധതികളുടെ ഭാവി സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ സുപ്രധാന നടപടി.
കിഫ്ബി മുഖേന നിലവിൽ ടെൻഡർ ചെയ്യപ്പെട്ട പ്രവൃത്തികൾ തുടരണോ എന്നത് സംബന്ധിച്ച് ഈ മാസം 27-ന് സർക്കാർ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കും.
സംസ്ഥാനാന്തര പാതയായ ഈ റോഡിലെ ശോചനീയാവസ്ഥ നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തര ഇടപെടൽ ഉണ്ടായത്. 29.83 കോടി രൂപ ചെലവഴിച്ചാണ് റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്.
മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുൻപായി കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പ്രദേശവാസികളും യാത്രക്കാരും കടുത്ത ദുരിതത്തിലാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

