രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) വരുംദിവസങ്ങളിൽ തുടർച്ചയായ അവധി അനുഭവപ്പെടും. ബാങ്ക് അവധികളും ജീവനക്കാരുടെ സമരവും ഒരേസമയം വരുന്ന സാഹചര്യത്തിലാണ് ബാങ്കിങ് പ്രവർത്തനങ്ങളെ ബാധിക്കുന്നത്.
എന്നിരുന്നാലും, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം, യുപിഐ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും. നേരിട്ട് ബാങ്കിലെത്തി ചെയ്യേണ്ട
ചെക്ക് ക്ലിയറിങ് പോലുള്ള സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമായേക്കില്ല. സാധാരണ ബാങ്ക് അവധികളായ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ഈ മാസം 25-ാം തീയതി (നാളെ) ഉൾപ്പെടുന്നു.
തുടർന്ന് ഞായറാഴ്ചയും അവധിയാണ്. ഇതിനുപുറമെ, ജീവനക്കാരെ ഔട്ട്സോഴ്സ് ചെയ്യുന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ബിഐ സ്റ്റാഫ് ഫെഡറേഷൻ മെയ് 25, 26 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബക്രീദ് പ്രമാണിച്ച് മെയ് 27, 28 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മെയ് 28-നാണ് ബക്രീദ് അവധി എന്നതിനാൽ, 27-ാം തീയതി സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കും.
അതിനാൽ, കേരളത്തിൽ മെയ് 27 ഒഴികെയുള്ള മറ്റ് ദിവസങ്ങളിലാകും ബാങ്ക് സേവനങ്ങൾ തടസ്സപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

