പെരുമ്പാവൂർ ഒക്കൽ നമ്പിളി കവലയിൽ വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് വീടിന്റെ മേച്ചിലോട് നഷ്ടമായതായി പരാതി. പ്രദേശവാസിയായ മാണിക്കത്താൻ എം.വി.ജോയിയുടെ വീടിന്റെ 120 ഓടുകളാണ് ഇത്തരത്തിൽ പറന്നുപോയത്.
ഇന്നലെ വൈകിട്ടാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനായി എത്തിയ വിമാനം അസാധാരണമായ രീതിയിൽ താഴ്ന്നു പറന്നതാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് വീട്ടുടമസ്ഥൻ ആരോപിക്കുന്നു.
ഏകദേശം 1000 രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. സമാനമായ സംഭവം ഈ പ്രദേശത്ത് മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പണ്ടാല പ്രസാദിന്റെ വീടിന്റെ മേച്ചിലോട് ഇതേ കാരണത്താൽ മൂന്ന് തവണ നഷ്ടപ്പെട്ടിട്ടുണ്ട്. സിയാൽ അധികൃതർക്ക് ഇതുസംബന്ധിച്ച് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പരിഹാരമോ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

