പത്തനംതിട്ട വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 23-നാണ് പരിപാടി നടക്കുക.
ആരോഗ്യപരിപാലന രംഗത്ത് ഇടവകാംഗങ്ങൾക്കും നാട്ടുകാർക്കും പ്രയോജനകരമാകുന്ന തരത്തിലാണ് ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സേവനവും തുടർചികിത്സാ മാർഗനിർദ്ദേശങ്ങളും ക്യാമ്പിൽ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

