മലപ്പുറം പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട്ടെ വ്യാപാരി മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി ബിജോയ് റാണ പെരിന്തൽമണ്ണ കോടതിയിൽ കീഴടങ്ങി. തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് മാറ്റി.
കേസിലെ മറ്റൊരു പ്രതിയും ബിജോയ് റാണയുടെ സഹോദരനുമായ സഞ്ജയ് റാണയെ രണ്ടാഴ്ച മുമ്പ് പാണ്ടിക്കാട് പോലീസ് പിടികൂടിയിരുന്നു. നീണ്ട
16 വർഷത്തെ ഒളിവുജീവിതത്തിന് ശേഷമാണ് പ്രതികൾ നിയമത്തിന് മുന്നിലെത്തുന്നത്. 2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാണ്ടിക്കാട് സ്റ്റേഷനറി കട നടത്തിയിരുന്ന മുഹമ്മദിന്റെ പണം കവരുക എന്ന ലക്ഷ്യത്തോടെ ബിജോയ് റാണയുടെ നേതൃത്വത്തിൽ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദിനെ പ്രതികൾ ആക്രമിക്കുകയും, തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം നടന്ന സമയത്ത് പ്രതികളെ പിടികൂടുകയും ജയിലിലടക്കുകയും ചെയ്തിരുന്നുവെങ്കിലും 2014-ൽ ജാമ്യത്തിലിറങ്ങിയ ഇവർ കേരളം വിട്ട് ഒളിവുപോവുകയായിരുന്നു.
പിന്നീട് ഒഡീഷയിലേക്ക് താമസം മാറിയ പ്രതികൾ വ്യാജ വിലാസങ്ങൾ ഉപയോഗിച്ചാണ് കഴിഞ്ഞിരുന്നത്. പോലീസ് നടത്തിയ സുദീർഘമായ അന്വേഷണത്തിനൊടുവിൽ ഒഡീഷയിൽ വെച്ചാണ് സഞ്ജയ് റാണയെ പിടികൂടിയത്.
ഇയാളുടെ അറസ്റ്റിന് പിന്നാലെയാണ് മുഖ്യപ്രതിയായ ബിജോയ് റാണ കോടതിയിൽ കീഴടങ്ങാൻ നിർബന്ധിതനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

