സംസ്ഥാനത്ത് സ്വർണ്ണവില നിശ്ചയിക്കുന്നതിനുള്ള പൂർണ്ണമായ അധികാരം ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനിൽ നിക്ഷിപ്തമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാന ചെയർമാൻ ബി.ഗോവിന്ദന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക വില നിർണ്ണയ സമിതിയാണ് ദൈനംദിന സ്വർണ്ണവില തീരുമാനിക്കുന്നത്.
ജസ്റ്റിൻ പാലത്ര (പത്തനംതിട്ട), കെ.എം. ജലീൽ (പാലക്കാട്), ബിന്ദു മാധവ് ഭീമ (കൊച്ചി), റോയി പാലത്ര (ആലപ്പുഴ) എന്നിവരടങ്ങുന്ന സമിതിയാണ് ഈ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.
1945-ൽ സംഘടന രൂപീകൃതമായ കാലം മുതൽ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത് ഈ സംഘടനയാണ്. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങൾക്കനുസരിച്ച് ദിവസം മൂന്നു തവണ വരെ നിരക്ക് മാറ്റേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി, ഇനി മുതൽ ദിവസത്തിൽ രണ്ടു തവണ മാത്രം വില പുതുക്കിയാൽ മതിയെന്ന് സംഘടന തീരുമാനിച്ചു.
സ്വർണ്ണവിലയുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ഏകീകരിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തനം നടത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

