കണ്ണൂർ പാണ്ഡ്യാലമുക്കിൽ സ്ഥിതി ചെയ്യുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ നിലനിൽക്കുന്ന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ദീർഘകാലമായി തുടരുന്നു. മുഖ്യമന്ത്രി പദവി ഒഴിഞ്ഞിട്ട് പത്ത് വർഷം പിന്നിടുമ്പോഴും ഔദ്യോഗിക സുരക്ഷാ സാന്നിധ്യം ഇവിടെ തുടരുകയെന്നത് ശ്രദ്ധേയമാണ്.
നിലവിൽ പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണെങ്കിലും, ആളില്ലാതെ അടച്ചിട്ടിരിക്കുന്ന വസതിക്ക് മുൻപിൽ പൊലീസ് കാവൽ തുടരുകയാണ്. അതേസമയം, ഇവിടെ ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കടുത്ത അസൗകര്യങ്ങൾക്കിടയിലാണ് ജോലി ചെയ്യുന്നത്.
മഴയും വെയിലും വകവെക്കാതെ വീടിന് മുൻപിലും ജീപ്പിലുമായിട്ടാണ് ഇവർ ഡ്യൂട്ടി നിർവഹിക്കുന്നത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നതാണ് യാഥാർത്ഥ്യം.
ശുചിമുറി സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ തൊട്ടടുത്ത ത്രിവേണി സൂപ്പർ മാർക്കറ്റിലെ ശൗചാലയത്തെയാണ് ഉദ്യോഗസ്ഥർ ആശ്രയിക്കുന്നത്. ഔദ്യോഗിക പദവികൾ മാറിയിട്ടും പാണ്ഡ്യാലമുക്കിലെ വസതിയിൽ സുരക്ഷാ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥരുടെ പ്രവർത്തന സാഹചര്യത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

