സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിയായ പ്രവാസി യുവാവ് ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം. പാലക്കാട് നെന്മാറ പോത്തുണ്ടി നെല്ലിക്കാട് സ്വദേശി ശബ്നം മൻസിലിൽ ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാൾ ബുധിയ സ്വദേശി അബ്ദുൽ മതീൻ (32) എന്നിവരാണ് മരിച്ചത്.
ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം സലാം എന്ന സ്ഥലത്ത് ക്വാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അതിരുപ്പ, ഫാത്തിമ ദമ്പതികളുടെ മകനാണ് അന്തരിച്ച ഷനൂബ് മുഹമ്മദ് ഷെരീഫ്. അപകടത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.
ഇരുവരുടെയും മൃതദേഹങ്ങൾ തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി സമീപത്തുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

