ഷൊർണൂർ കാരക്കാട് കമ്പനിപ്പടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും തെങ്ങിലും ഇടിച്ച് യുവാവ് മരിച്ചു.
കവളപ്പാറ ഐക്കോൺസ് ആശുപത്രിക്കു സമീപം ഗോകുലം വീട്ടിൽ ഗോപകുമാർ (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്.
പട്ടാമ്പിയിൽ നിന്നും ഷൊർണൂർ പൊതുവാൾ ജംക്ഷൻ വഴി കവളപ്പാറ റോഡിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാരക്കാട് സ്വദേശി ശ്യാം ശങ്കർ അടുത്തിടെ വാങ്ങിയ യൂസ്ഡ് കാർ ഓടിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്.
വാഹനം റോഡരികിലെ വൈദ്യുതി പോസ്റ്റിലും തുടർന്ന് തെങ്ങിലും ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ശ്യാം ശങ്കറും സുഹൃത്തായ കാരക്കാട് സ്വദേശി സുധീഷും ഉണ്ടായിരുന്നു.
ഡ്രൈവിങ് സീറ്റിനും ബോണറ്റിനും ഇടയിൽ കുടുങ്ങിയ ഗോപകുമാർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു അദ്ദേഹം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷൊർണൂർ അഗ്നിരക്ഷാസേന കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരുക്കേറ്റു.
ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല.
ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഗോപകുമാറിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

