കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മോഡലിംഗ്-സെക്സ് റാക്കറ്റ് കേസിലെ മുഖ്യകണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കരയിൽ വെച്ചാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം ചാരുമൂട് സ്വദേശിയായ പ്രതി, ബിലാൽ, ശ്രീകുമാർ എന്നീ പേരുകളിലാണ് ദുബൈയിൽ അറിയപ്പെട്ടിരുന്നത്. കേസിലെ ഒന്നാം പ്രതിയായ സിന്ധുവുമായി ദുബൈയിൽ വെച്ചാണ് ഇയാൾ പരിചയപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
സിന്ധു യുവതികൾക്ക് വിസ സംഘടിപ്പിച്ചത് ബിലാലിന്റെ നിർദേശപ്രകാരമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ദുബൈയിൽ ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാം എന്ന് വിശ്വസിപ്പിച്ചാണ് മലയാളി യുവതികളെ ഇവർ വിദേശത്തേക്ക് കൊണ്ടുപോയത്.
വിദേശത്തെത്തിയ യുവതികളെ സെക്സ് റാക്കറ്റിന്റെ കെണിയിൽപ്പെടുത്തുകയും, മാസങ്ങളോളം ലഹരിമരുന്ന് കുത്തിവെച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പ്രതികളുടെ ഫോൺ പരിശോധനയിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചു.
ബിലാലിന്റെ ഫോണിൽ നിന്നും നിരവധി യുവതികളുടെ ചിത്രങ്ങൾ കണ്ടെടുത്തു. മോഡലിംഗ് രംഗത്തുള്ള യുവതികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ നടത്തിയിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ഇതിനായി ടെലഗ്രാം ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നതായും, ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ശേഖരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നാം പ്രതി സിന്ധു ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തിവരികയായിരുന്നു.
സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും, കൂട്ട ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഒന്നാം പ്രതി സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ബിലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

