തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശി കെ.കെ.പ്രദീപ് (40) കഴിഞ്ഞ എട്ടു വർഷമായി അനുഷ്ഠിച്ചുവന്ന സവിശേഷ വ്രതം പൂർത്തിയാക്കി. സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം അവസാനിക്കുന്നത് വരെ മുടിയും താടിയും വെട്ടില്ലെന്നായിരുന്നു പ്രദീപിന്റെ പ്രതിജ്ഞ.
2018-ൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി വന്ന സാഹചര്യത്തിലാണ് പ്രദീപ് ഇത്തരമൊരു തീരുമാനമെടുത്തത്.
തന്റെ ഈ ശപഥത്തിന്റെ ഭാഗമായി, കഴിഞ്ഞ മൂന്ന് വർഷത്തോളമായി സ്വന്തം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പഭക്തർക്കിടയിൽ ഐക്യദാർഢ്യം ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. നീണ്ട
എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ, താടിയുടെയും മുടിയുടെയും അറ്റം മുറിച്ച് പ്രദീപ് തന്റെ വ്രതം പൂർത്തിയാക്കി. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വ്രതം പൂർത്തിയാക്കിയതിന്റെ ഭാഗമായി നാട്ടുകാർക്കായി പായസവിതരണവും നടത്തി. നേരത്തെ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
നിലവിൽ ഓൺലൈനായി തൊഴിൽ തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

