ഫുക്കുഷിമ: ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറക്കുന്നു. 2011ലെ ദുരന്തത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച കാഷിവാസാക്കി-കരിവ ആണവ പ്ലാന്റ് പുനരാരംഭിക്കാൻ പ്രാദേശിക ഭരണകൂടം അനുമതി നൽകി.
പ്ലാന്റ് സ്ഥിതി ചെയ്യുന്ന നിഗറ്റ പ്രവിശ്യാ ഗവർണറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കൊറിയൻ ഉപദ്വീപിന് അഭിമുഖമായി ജപ്പാൻ കടൽത്തീരത്ത് 1000 ഏക്കറിലധികം വിസ്തൃതിയിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ആണവനിലയമാണിത്. 2011 മാർച്ച് 11-ലെ ഫുക്കുഷിമ ആണവ ദുരന്തത്തെ തുടർന്നാണ് പ്ലാന്റ് അടച്ചുപൂട്ടിയത്.
ചെർണോബിലിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുക്കുഷിമയിലേത്.
പ്രവർത്തനം പുനരാരംഭിക്കാൻ ജപ്പാന്റെ ആണവ നിയന്ത്രണ ഏജൻസിയുടെ അന്തിമ അനുമതി കൂടി ആവശ്യമാണ്. ജപ്പാനിലെ ടോഹോക്കു മേഖലയിൽ റിക്ടർ സ്കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും അതിനെത്തുടർന്നുണ്ടായ സുനാമിയുമാണ് ദുരന്തത്തിന് കാരണമായത്.
15 മീറ്ററിലധികം ഉയരത്തിൽ ആഞ്ഞടിച്ച സുനാമിത്തിരകൾ ഫുക്കുഷിമ പ്ലാന്റിലെ പ്രധാന വൈദ്യുത വിതരണ സംവിധാനവും റിയാക്ടറുകൾ തണുപ്പിക്കാനുള്ള എമർജൻസി ജനറേറ്ററുകളും തകർത്തു. ഇതോടെ റിയാക്ടർ കോറുകളിലെ ഇന്ധനം ഉരുകുകയും ശക്തമായ ഹൈഡ്രജൻ സ്ഫോടനങ്ങളുണ്ടാവുകയും ചെയ്തു.
ഇത് വലിയ തോതിലുള്ള റേഡിയോ ആക്ടീവ് വികിരണം അന്തരീക്ഷത്തിലേക്ക് വ്യാപിക്കാൻ ഇടയാക്കി. ദുരന്തത്തെ തുടർന്ന് ഒരു ലക്ഷത്തിലധികം ആളുകളെയാണ് പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത്.
പലായനം മൂലമുണ്ടായ ശാരീരിക, മാനസിക സംഘർഷങ്ങളും ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം നിരവധി പേർക്ക് പിന്നീട് ജീവൻ നഷ്ടമായി. ആണവ നിലയത്തിന്റെ പരിസരം ഇപ്പോഴും ഉയർന്ന റേഡിയോ ആക്ടീവ് വികിരണമുള്ള മേഖലയാണ്.
പ്ലാന്റ് പൂർണ്ണമായി പ്രവർത്തനരഹിതമാക്കുമെന്ന് (ഡീകമ്മിഷൻ) പ്രതീക്ഷിച്ചിരിക്കെയാണ് വീണ്ടും തുറക്കാനുള്ള തീരുമാനം വരുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

