കേരളത്തിന്റെ മതസൗഹാർദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് വളാഞ്ചേരി എംജിഎം ടെക്നോളജിക്കൽ ക്യാമ്പസിൽ വേറിട്ടൊരു മാതൃക. ക്യാമ്പസിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന് “പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയം” എന്ന് നാമകരണം ചെയ്തതാണ് ചടങ്ങിലെ ശ്രദ്ധേയമായ നിമിഷമായത്.
2026 ബാച്ചിലെ B.Tech, Polytechnic Diploma വിദ്യാർത്ഥികളുടെ Welcoming Ceremony, പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം, ജീവാമൃതം പദ്ധതിയുടെ ഉദ്ഘാടനം എന്നിവയോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് സ്വാഗതപ്രസംഗത്തിനിടെ എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ.
ഗീവർഗീസ് യോഹന്നാൻ അപ്രതീക്ഷിതമായി ഓഡിറ്റോറിയത്തിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

