പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും തീരുവ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ ഡോണൾഡ് ട്രംപ് – ഷി ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ട്രംപുമായി ചൈനീസ് പ്രസിഡന്റ് ഈ ആഴ്ച തന്നെ കൂടിക്കാഴ്ച നടത്തുമെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചൈനീസ് പ്രസിഡന്റ് വാഷിങ്ടണിലെത്തുന്നത്.
നിര്‍ണായകമായ ഈ ചര്‍ച്ചകള്‍ വ്യാഴാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. (Xi Jinping and Donald Trump will meet at the White House) അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ നിലനില്ക്കുന്നതിനും, സാങ്കേതികവിദ്യ, സുരക്ഷാ നയം, തായ്വാന് തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിരിക്കുന്നതിനും ഇടയിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
പുതിയ തീരുവ നയങ്ങളെക്കുറിച്ചും ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയേക്കും. അതിനിടെ, യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യൂയോര്‍ക്കിലെത്തും.
യുഎന്‍ പൊതുസഭയ്ക്കിടെ ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവിലെ യുദ്ധത്തില്‍ തോല്‍വി സമ്മതിക്കാന്‍ യുഎസിന് ധൈര്യമില്ലെന്ന് ഐആര്‍ജിസി തുറന്നടിച്ചു.
യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെട്ടുവെന്നും എന്നാല്‍ ആ പരാജയം പരസ്യമായി അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നുമാണ് ഐആര്‍ജിസി വക്താവ് വ്യക്തമാക്കിയത്. ഇതിനിടയില്‍, ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ വീണ്ടും ആക്രമണമുണ്ടായി.
ഈ അപകടത്തില്‍ രണ്ട് ക്രൂ അംഗങ്ങള്‍ക്ക് പരിക്കേറ്റതായി യുകെ മാരിടൈം അസോസിയേഷന് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

