പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചലച്ചിത്രം ബോക്സ് ഓഫീസിൽ പുതിയ നേടത്തിലേക്ക്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ചിത്രം 25 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു.
ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ തമിഴ് പതിപ്പിന്റെ ഔദ്യോഗിക ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. വരുന്ന സെപ്റ്റംബർ 25നാണ് ചിത്രം തമിഴ്നാട്ടിൽ റിലീസ് ചെയ്യുന്നത്.
കേരളത്തിലെ തിയേറ്ററുകളിൽ നിന്നും ചിത്രം സ്വന്തമാക്കിയ മികച്ച വിജയമാണ് ഇതരഭാഷാ റിലീസിലേക്ക് നിർമ്മാതാക്കളെ നയിച്ചത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയ നായിക പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷഹദ് ആണ്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും സംഗീതവും ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ പ്രേക്ഷകരുടെ വലിയ പ്രശംസയാണ് പിടിച്ചുപറ്റിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

