കൊല്ലം കുണ്ടറയിൽ സ്വത്ത് തർക്കത്തെ തുടർന്ന് ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭാര്യയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. വെള്ളിമൺ സ്വദേശിയായ രാജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ ലേഖ മേരിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ജനങ്ങളുടെ ഭാഗത്തുനിന്നും കടുത്ത രോഷപ്രകടനം ഉണ്ടായത്.
പ്രതിയെ വാഹനത്തിൽ നിന്നിറക്കിയ സമയത്ത് നാട്ടുകാർ ഇവർക്ക് നേരെ മുട്ടയെറിയുകയും ശക്തമായ അസഭ്യ വർഷം നടത്തുകയും ചെയ്തു. കൂടാതെ പ്രതിക്ക് നേരെ നാട്ടുകാർ രോഷാകുരായി പാഞ്ഞടുക്കുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് വെള്ളിമൺ സ്വദേശിയായ രാജുവിനെ സ്വന്തം വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ഭാര്യ ലേഖ മേരിയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ മൃതദേഹത്തിന്റെ കഴുത്തിലുണ്ടായിരുന്ന പാടുകൾ സംശയത്തിന് ഇടയാക്കിയതാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ കാരണമായത്. പിന്നീട് നടന്ന പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇതേത്തുടർന്ന് ഭാര്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകൾ നീണ്ട
കസ്റ്റഡി ചോദ്യം ചെയ്യലിൽ ഭർത്താവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് ലേഖ മേരി സമ്മതിക്കുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ തെളിവെടുപ്പുകൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങളും രോഷപ്രകടനങ്ങളും ഉണ്ടായെങ്കിലും പൊലീസ് സുരക്ഷയോടെ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

