മലയാളം ബിഗ് ബോസ് സീസൺ നാലിലൂടെയും തുടർന്നുള്ള വിവിധ സംഭവവികാസങ്ങളിലൂടെയും ശ്രദ്ധേയനായ ഡോ. റോബിൻ രാധാകൃഷ്ണൻ സാമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ കുറിപ്പ് ചർച്ചയാകുന്നു.
തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് റോബിന്റെ പുതിയ പോസ്റ്റ്. തെറാപ്പി ആരംഭിച്ചു കഴിഞ്ഞതായും കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുകയാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
ഷോയിൽ സഹമത്സരാർത്ഥിയെ മർദിച്ചതിന്റെ പേരിൽ പകുതിയിൽ വെച്ച് പുറത്താകേണ്ടി വന്നെങ്കിലും വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിക്കാൻ റോബിന് സാധിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിലെ എൻഡിഎ സ്ഥാനാർത്ഥിയായും അദ്ദേഹം മൽസരിച്ചിട്ടുണ്ട്.
പലപ്പോഴും വിവിധ വിവാദങ്ങളിലും റോബിൻ ഇടംപിടിച്ചിട്ടുണ്ട്. അടുത്തിടെ ബിഗ് ബോസ് താരം വേദലക്ഷ്മി റോബിനെതിരെ ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം താഴെ പറയുന്നതാണ്: “എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു.
തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയിലൂടെയും, സുഖപ്പെടലിലൂടെയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ എന്നും പ്രതിബദ്ധനാണ്.
കുറച്ചുനാളത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്. എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും, എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണ് അത്.
മാറ്റം സംഭവിക്കാന്‍ സമയം വേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷേ, അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്.
എന്നോട് സനേഹം കാണിക്കുകയും പിന്തുണക്കുകയും ക്ഷമ കാണിക്കുകയും എന്നെ മനസിലാക്കുകയും ചെയ്തവർക്ക് നന്ദി. കൂടുതല്‍ കരുത്തനും, ശാന്തനും ആയി മെച്ചപ്പെട്ടൊരു വ്യക്തിയായി ഞാൻ മാറും”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

