പ്രമുഖ താരം ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘അവറാച്ചൻ ആൻഡ് സൺസ്’ എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ആദി പൊന്മീന്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അൻവർ അലി ആണ്.
ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സനൽ ദേവ് ആണ്. വിഷ്ണു കൃഷ്ണനും അനില രാജീവും ചേർന്നാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.
പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ വീണ്ടും നായക വേഷത്തിലെത്തുന്ന ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്.
നർമ്മ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം. ചിത്രത്തിൽ ബിജു മേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സന്, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയ പ്രമുഖ താരനിര അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ജസ്റ്റിൻ സ്റ്റീഫൻ സഹ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ് എന്നിവരാണ്.
സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

