ഡല്‍ഹി ജന്തര്‍മന്തറിലുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഔദ്യോഗികമായി പരാതി നൽകുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി.
ആക്രമണത്തിൽ ഇരയായ വിദ്യാര്‍ത്ഥിക്കൊപ്പമാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡിസിപിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി.
പെല്ലറ്റ് ഗൺ പ്രയോഗിച്ച പൊലീസിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സംഭവത്തിൽ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നില്‍ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധം ആരംഭിച്ചു.
ഇതിന് മുൻപ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയെങ്കിലും അവിടേയും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് പ്രതിഷേധം പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് വ്യാപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

