തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് കൈമാറി. ജസ്റ്റിസ് സി.എൻ.
രാമചന്ദ്രൻ നായർ കമ്മീഷനാണ് ആഭ്യന്തരമന്ത്രിക്ക് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിച്ചത്. ഈ വർഷം ഏപ്രിൽ 21-നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുണ്ടത്തിക്കോട്ടെ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്. തിരുവമ്പാടിയുടെ ലൈസൻസിയായ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്.
കൂടാതെ നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടം നടന്ന് ആറ് മാസത്തിന് ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
സ്ഫോടനത്തിൻ്റെ യഥാർത്ഥ കാരണം നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ആണെന്നാണ് കമ്മീഷൻ്റെ പ്രധാന കണ്ടെത്തൽ. വെടിമരുന്ന് നിർമ്മാണത്തിനായി ഈ നിരോധിത സ്ഫോടകവസ്തു വ്യാപകമായി ഉപയോഗിച്ചതായി കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപകടസ്ഥലത്ത് അനുവദനീയമായതിലും എത്രയോ അധികം സ്ഫോടക വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വെറും 15 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാൻ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
എന്നാൽ ഇതിന് വിരുദ്ധമായി 7000 കിലോ സ്ഫോടകവസ്തുക്കളാണ് അവിടെ സൂക്ഷിച്ചിരുന്നത് എന്നാണ് കമ്മീഷൻ്റെ കണ്ടെത്തൽ. ചൂട് കൂടിയ കാലാവസ്ഥയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണമാണ് വലിയ തീപിടിത്തത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, സംഭവസ്ഥലം സന്ദർശിച്ച ജസ്റ്റിസ് രാമചന്ദ്രൻ പരിക്കേറ്റവരെയും ആശുപത്രിയിൽ നേരിട്ടെത്തി കണ്ടിരുന്നു. തുടർന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അന്വേഷണത്തിനായി ജസ്റ്റിസ് സി.എൻ.
രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

