വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെല്ലുവിളി ഉയര്‍ത്തി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ ഒറ്റുന്നുവെന്നും പ്രതിപക്ഷ നേതാവ് രാജ്യദ്രോഹിയാണെന്നുമുള്ള തരത്തിലുള്ള ആരോപണങ്ങള്‍ ബിജെപി ശക്തമാക്കുന്നതിനിടയാണ് മോദിക്കെതിരെ രാഹുല്‍ ഗാന്ധി ഈ ആയുധം പ്രയോഗിച്ചത്. വിദേശ ശക്തികളുടെ സഹായത്തോടെയാണ് നരേന്ദ്രമോദി അധികാരത്തില്‍ തുടരുന്നതെന്ന ഗുരുതര ആരോപണമാണ് രാഹുല്‍ ഉന്നയിച്ചത്.
ഇത് വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കാന്‍ തന്നെ വെല്ലുവിളിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ഇതുവരെ മൗനം തുടരുന്ന പശ്ചാത്തലത്തിലാണ് പരസ്യ സംവാദത്തിനായുള്ള പുതിയ വെല്ലുവിളി.
ആരാണ് യഥാര്‍ത്ഥ ദേശദ്രോഹി, ആര്‍ക്കാണ് വിദേശ ശക്തികളുമായി ബന്ധമുള്ളത്, എന്താണു ആ ബന്ധത്തിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങളില്‍ ഭയപ്പെടാതെ തുറന്നു സംസാരിക്കാന്‍ തയ്യാറാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഒരു മേശയുടെ ഇരുവശങ്ങളിലുമിരുന്ന് ചര്‍ച്ച നടത്താമെന്നും മാധ്യമങ്ങളും രാജ്യത്തെ ജനങ്ങളും അത് കേള്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയുടെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ബിജെപി വിവാദത്തില്‍ കടുത്ത പ്രതിരോധവുമായി രംഗത്തെത്തി. ഈ മാസം 16 മുതല്‍ 19 വരെ രാഹുല്‍ അമേരിക്കന്‍ പര്യടനത്തിലായിരിക്കുമെന്നും, വോട്ട് ചോര്ച്ചയെക്കുറിച്ചല്ല സ്വന്തം ദൗര്‍ബല്യങ്ങളെക്കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി സമൂഹമാധ്യമമായ എക്സില്‍ പരിഹസിച്ചു.
ഈ മാസം 16 മുതല്‍ 19 വരെ ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമായി രാഹുല്‍ ഗാന്ധിക്ക് വിവിധ പരിപാടികളുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

