സിക്കിമിലെ നാംചിയിൽ നിർമ്മാണം പുരോഗമിക്കുന്ന തുരങ്കത്തിനുള്ളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മലയാളി ജിയോളജിസ്റ്റിനെ കാണാതായതായി റിപ്പോർട്ട്. കോട്ടയം മണർകാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹൻ (43) ആണ് അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ചയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. 2010 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ (NHPC) സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അനീഷ്.
നിലവിൽ സ്ഥാപനത്തിന്റെ റിമോട്ട് സെൻസിംഗ് വിഭാഗം മാനേജരായി ചുമതല വഹിച്ചു വരികയാണ് അദ്ദേഹം. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം നാട്ടിലെ ബന്ധുക്കൾ അറിയുന്നത്.
കോടതിയിലെ മാതാപിതാക്കൾ മാത്രമാണ് നിലവിൽ കോട്ടയത്തെ വീട്ടിലുള്ളത്. വിവരമറിഞ്ഞ് ദുബായിൽ ആയിരുന്ന സഹോദരനും അനീഷിന്റെ ഭാര്യ സംഗീതയും ഇതിനോടകം ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
അറിയപ്പെടുന്ന ഒരു സയൻസ് വ്ലോഗർ കൂടിയാണ് അനീഷ് മോഹൻ. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ അദ്ദേഹത്തിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ സിക്കിമിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നാണ് അധികൃതർ നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

