പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ നടന്ന പൊലീസ് നടപടികൾക്കെതിരെ നടൻ ടൊവിനോ തോമസ് രംഗത്ത്.
സമാധാനപരമായി സമരം നടത്തുന്ന വിദ്യാർഥികൾക്കു നേരെ നടക്കുന്ന ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ ശക്തമായ ഭാഷയിലാണ് താരം വിയോജിപ്പ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ, ഭാവിതലമുറയുടെ ശബ്ദത്തെ ഇത്തരത്തിൽ അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൊവിനോ തോമസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇപ്രകാരമാണ്: “ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷേ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട
രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്.
ഈ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ എന്തെങ്കിലും വസ്തുവകകള്‍ നശിപ്പിച്ചോ? അവര്‍ അക്രമത്തിലേക്ക് തിരിഞ്ഞോ? ഈ തരത്തിലുള്ള പരിചരണത്തിന് അവരെ അര്‍ഹരാക്കിയത് ശരിക്കും എന്താണ്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ ഹൃദയപൂര്‍വ്വം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുള്ള അവകാശം എന്നത് ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല.
മറിച്ച് ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇതാണ്. ഇനി എന്റെ ദേശീയബോധത്തെ ചോദ്യം ചെയ്യാന്‍ വരുന്നവരോട്, നിങ്ങളേക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം.
മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്റെ വിശ്വാസം.
ജയ് ഹിന്ദ്”. അതേസമയം, സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഗ് ബോസ് മുൻ താരങ്ങളായ രഞ്ജിനി ഹരിദാസ്, ദിയ സന എന്നിവർ സമരവേദിയിൽ എത്തിയിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ ഉന്നയിച്ചുള്ള സമരമായതിനാലാണ് തങ്ങൾ പിന്തുണ നൽകുന്നതെന്ന് രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. സമരവേദിയിൽ വെച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിനെ പൊലീസ് കൊണ്ടുപോയ രീതിയെയും അവർ രൂക്ഷമായി വിമർശിച്ചു.
രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്ന വ്യക്തിയെ അനാദരവോടെയാണ് കൈകാര്യം ചെയ്തതെന്നും, യൂണിഫോം ധരിക്കാത്ത ഉദ്യോഗസ്ഥർ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടുപോകുന്നതുപോലെയാണ് അദ്ദേഹത്തെ കൊണ്ടുപോയതെന്നും രഞ്ജിനി ഹരിദാസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

