കാസർകോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ സന്ദീപിനാണ് പരിക്കേറ്റത്.
സംഭവത്തിൽ മൂന്ന് യുവാക്കളെ കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ബദിയഡുക്ക നെക്രാജെ സ്വദേശികളായ സഫ്വാൻ, അമീർ, കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി മുഹമ്മദ് ഷെമീൻ എന്നിവരാണ് പിടിയിലായത്.
ചൊവ്വ പുലർച്ചെ ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൺട്രോൾ റൂം എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ കറന്തക്കാട് ഭാഗത്തുനിന്ന് ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു.
പരിശോധനയ്ക്കിടെ സംഘം പൊലീസുകാരോട് തട്ടിക്കയറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയുന്നതിനിടെ അക്രമികളിലൊരാൾ കത്തിയെടുത്ത് സന്ദീപിന്റെ കഴുത്തിനു നേരെ കുത്താൻ ശ്രമിക്കുകയായിരുന്നു.
പ്രതിരോധിക്കുന്നതിനിടെ സന്ദീപിന്റെ വലതു കൈവെള്ളയിലാണ് കുത്തേറ്റത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റു പൊലീസുകാർ ഇടപെട്ട് മൂവരെയും കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

