ഗുജറാത്തിലെ വസാദിൽ നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് റെയിൽവേ ട്രാക്കിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് പ്രതി കൃത്യം നടത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ സുരേഷ് പാർമർ എന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ബോർസാദ് പോലീസ് പിടികൂടി. തുടർനടപടികൾക്കായി ഇയാളെ ആനന്ദ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ കൊണ്ടുപോകുന്നതിനിടെ ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തി. ഇതിനിടെ പ്രതിയുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
തുടർന്നുണ്ടായ വെടിവെപ്പിലാണ് പ്രതി സുരേഷ് പാർമർ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

