മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ, അന്തരിച്ച മുൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.കെ. മഹേശനെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.
ഡൽഹിയിൽ നടന്ന സ്വീകരണ യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങൾ. വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം
“അയാള്‍ ആരായിരുന്നു.
ഒരു ഗതിയും പരഗതിയുമില്ലാത്ത ഒരു കുടികിടപ്പുകാരനായിരുന്നു മഹേശന്. അങ്ങനെയുള്ളയാളെ ഞാന്‍ ഗതിയുള്ളവനാക്കി.
ഇയാളെ യൂണിയന് നേതാവാക്കി. അതുകഴിഞ്ഞ് എന്തെല്ലാം കാണിച്ചു.
ആ നാട്ടില്‍ വന്ന് അന്വേഷിക്കു. എത്രയോ ജീവിതത്തെ തകര്‍ത്തവനാണ്.
ഞാന്‍ ഒരുപാടി കണ്ടവനാണ്. കേട്ടവനാണ്.
തീയില്‍ കുരുത്തവനാണ് വെയിലത്ത് വാടില്ല. ഞാന്‍ കുറ്റം ചെയ്യാത്തവനാണ്” – ഇങ്ങനെയായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകൾ.
താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, തന്നെ ബോധപൂർവം വേട്ടയാടുകയാണെന്നും അദ്ദേഹം ആവർത്തിച്ചു. എസ്.എൻ ട്രസ്റ്റ് തുടർന്നും തന്റെ നേതൃത്വത്തിൽ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി.എം. സുധീരനെതിരെയുള്ള കടന്നാക്രമണം
മഹേശന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന വി.എം.
സുധീരനെതിരെയും വെള്ളാപ്പള്ളി രൂക്ഷവിമർശനം ഉന്നയിച്ചു. “ഞാൻ മൈക്രോഫിനാൻസ് ഉണ്ടാക്കിയെന്ന് പറഞ്ഞ് കേസ് കൊടുത്ത് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിച്ചു.
അതുപോയി. സുധീരൻ കഴിഞ്ഞ 30 വർഷമായി എന്നെ വേട്ടയാടുകയാണ്.
പണ്ട് ആലപ്പുഴയിൽനിന്ന് സുധീരനെ രാഷ്ട്രീയമായി കെട്ടുകെട്ടിച്ചതിൽ പങ്കുള്ളതിന്റെ വിരോധമാണ്. പരദേശിയല്ലേ.
രാഷ്ട്രീയത്തിൽ വല്ലയിടത്തും എത്തിയോ. രാഷ്ട്രീയത്തിൽ എങ്ങും എത്താതെ വീലെല്ലാം പഞ്ചറായി ഓടാനും ഓടിക്കാനും കഴിയാതെ തുരുമ്പുപിടിച്ചു കിടക്കുന്ന കട്ടപ്പുറത്തിരിക്കുന്ന വണ്ടിയാണ്” എന്ന് അദ്ദേഹം പരിഹസിച്ചു.
സമുദായത്തിലെ ‘കുലംകുത്തികളാണ്’ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്
തനിക്കെതിരെയുള്ള നിയമനടപടികൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു.
വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിക്കുന്നതിന് തൊട്ടുമുമ്പുള്ള സമയത്ത് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വാദിച്ചു. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ പുരസ്കാരം ഏറ്റുവാങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

