2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ ദീർഘകാല സാമ്പത്തിക പുരോഗതിക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും സഹായകമാകുമെന്ന് വികെഎൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ഇൻവെസ്റ്റ് കേരളം സെൽ, സ്പെഷൽ ഇൻവെസ്റ്റ്മെന്റ് സോൺ എന്നിവയും ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്, എംഎസ്എംഇ വളർച്ചാ പദ്ധതികളും വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻകെൽ ഡയറക്ടർ കൂടിയായ വർഗീസ് കുര്യൻ ബജറ്റിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “പൊതുമേഖലാ സ്ഥാപനങ്ങളായ ഇൻകെൽ, കിൻഫ്ര മുതലായ കമ്പനികളെ ഊർജപ്പെടുത്താനും പുതിയ പിപിപി മോഡൽ കമ്പനികൾക്ക് മുതൽമുടക്കാൻ പ്രോത്സാഹനവും നൽകുന്ന ബജറ്റ് കൂടിയാണിതെന്ന് ഇൻകെൽ ഡയറക്ടർ കൂടിയായ വർഗീസ് കുര്യൻ പറഞ്ഞു.” പ്രവാസി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട
സംരംഭകർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും ബജറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അത്യന്താപേക്ഷിതമാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വ്യവസായ വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്നതാണ് ഈ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

