കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെ നിരാശാജനകമായ ഗ്രൂപ്പ് ഘട്ട പുറത്താവലിന് ശേഷം, ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ജർമൻ ഫുട്ബോൾ ടീം കാഴ്ചവെക്കുന്നത്.
അഞ്ചാം കിരീടം സ്വപ്നം കാണുന്ന ജർമനി, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം ആവർത്തിച്ചുകൊണ്ട് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചു. ജോഷ്വാ കിമ്മിച്ച് നയിക്കുന്ന ജർമൻ നിര, മികച്ച ഫോമിലാണ് ടൂർണമെന്റിൽ മുന്നേറുന്നത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്തുവിട്ട ജർമനിയുടെ ആത്മവിശ്വാസം വാനോളമാണ്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തിൽ ഐവറികോസ്റ്റ് ആയിരുന്നു ജർമനിയുടെ എതിരാളികൾ. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയിലൂടെ ഐവറികോസ്റ്റ് ജർമൻ പ്രതിരോധത്തെ ഭേദിച്ച് ആദ്യ ഗോൾ കണ്ടെത്തി.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ജർമനി തിരിച്ചുവരവിന്റെ പാത സ്വീകരിച്ചത്. 60-ാം മിനിറ്റിൽ ജമാൽ മ്യൂസിയാളയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ഡെനിസ് ഉന്ദാവ് ജർമനിയുടെ സമനില ഗോൾ നേടി.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, അവസാന മിനിറ്റുകളിൽ വീണ്ടും ഗോൾ വല ചലിപ്പിച്ചുകൊണ്ട് ഡെനിസ് ഉന്ദാവ് ടീമിന് വിജയം സമ്മാനിച്ചു. സൂപ്പർ സബ് എന്ന നിലയിൽ കളത്തിലിറങ്ങി ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിസ്മയകരമായ പ്രകടനമാണ് ഉന്ദാവ് പുറത്തെടുക്കുന്നത്.
രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോൾ കോൺട്രിബ്യൂഷനുകളാണ് താരം സ്വന്തമാക്കിയത്. വെറും 67 മിനിറ്റ് മാത്രം കളത്തിലിറങ്ങിയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്.
1990 ലോകകപ്പിൽ റോജർ മില്ല സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ഉന്ദാവ് എത്തിയിരിക്കുന്നത്. 2014 ലോകകപ്പിൽ ആന്ദ്രേ ഷുർലെ നാല് ഗോൾ കോൺട്രിബ്യൂഷനുകൾ സ്വന്തമാക്കിയതായിരുന്നു ഇതിനുമുമ്പുള്ള ശ്രദ്ധേയമായ റെക്കോർഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

