ആലപ്പുഴ ജില്ലയിലെ കായംകുളം വലിയഴീക്കൽ തീരത്ത് വൻ മത്തി ചാകര റിപ്പോർട്ട് ചെയ്തു. വലിയ അളവിൽ മത്തി ലഭിച്ചതിനെത്തുടർന്നുണ്ടായ സമ്മർദ്ദത്തിൽ മത്സ്യബന്ധന വള്ളത്തിന്റെ വല കീറിപ്പോയി.
ഞായറാഴ്ച രാവിലെ വലിയഴീക്കൽ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളത്തിലാണ് വൻതോതിൽ മീൻ ലഭിച്ചത്.
നെയ്മത്തി കൂട്ടത്തോടെ വലയിൽ കുടുങ്ങിയതാണ് വല കീറാൻ കാരണമായതെന്ന് തൊഴിലാളികൾ വ്യക്തമാക്കി. വള്ളത്തിൽ നിറയെ മത്തി ലഭിച്ചെങ്കിലും വലയ്ക്ക് കേടുപാടുകൾ സംഭവിച്ചത് മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്ടമുണ്ടാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

