ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മറെ പരിഹസിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ രംഗത്ത്. ബെലോ ഹൊറിസോണ്ടെയിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെയാണ് പ്രസിഡന്റ് താരത്തിനെതിരെ വിമർശനമുന്നയിച്ചത്.
സദസ്സിലുണ്ടായിരുന്ന ഒരു കുട്ടിയോട് ബ്രസീൽ ടീമിലെ മികച്ച താരം ആരാണെന്ന് ലുല ചോദിച്ചപ്പോൾ ‘നെയ്മർ’ എന്നായിരുന്നു മറുപടി. ഇതിന് മറുപടിയായാണ് ലുല വിവാദ പരാമർശം നടത്തിയത്.
“നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നതേയില്ലല്ലോ സുഹൃത്തേ, അവന് ലോകത്തിലെ ആദ്യത്തെ ഹോം ഓഫീസ് കളിക്കാരനാണ്. ഞാന്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ കണ്ട
ഒരു തമാശയാണിത്. ഇങ്ങനെ പോയാൽ ഏതെങ്കിലും ഒരു ദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് 11 പെലെമാരുള്ള ഒരു ദേശീയ ടീമിനെ ഉണ്ടാക്കേണ്ടി വരും.” എന്ന് ലുല ഡാ സിൽവ പറഞ്ഞു.
ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ബ്രസീൽ ദേശീയ ടീമിനായി 129 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ നെയ്മർ 79 ഗോളുകൾ നേടി മികച്ച റെക്കോർഡ് സ്വന്തമാക്കിയ താരമാണ്.
കരിയറിൽ തുടർച്ചയായുണ്ടാകുന്ന പരിക്കുകൾ താരത്തിന് തിരിച്ചടിയാകുന്നുണ്ട്. നിലവിൽ ബ്രസീലിയൻ ക്ലബ് സാന്റോസിനായി കളിക്കുന്ന താരം, ഫിറ്റ്നസ് വീണ്ടെടുത്ത സാഹചര്യത്തിൽ സ്കോട്ലാന്റിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങുമെന്ന് ആൻസലോട്ടി അറിയിച്ചിട്ടുണ്ട്.
ഹെയ്തിക്കെതിരായ വിജയത്തിന് പിന്നാലെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കാൻ സ്കോട്ലാന്റിനെതിരായ വിജയം ബ്രസീലിന് അനിവാര്യമാണ്. നെയ്മർ ടീമിലേക്ക് മടങ്ങിയെത്തുന്നത് ആക്രമണ നിരയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

