എറണാകുളം ജില്ലാ യോഗ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക യോഗ ദിനം സമുചിതമായി ആഘോഷിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു.
ഇന്ത്യൻ യോഗ ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് യോഗ രത്ന കെ.പി ഭാസ്ക്കര മേനോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും യോഗാചര്യ എൽ.ബി. സുരേഷ് മേനോൻ ക്ലാസെടുത്തു.
പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സമൂഹ യോഗയ്ക്കും വിവിധ യോഗാഭ്യാസ പ്രകടനങ്ങൾക്കും പരിപാടി വേദിയായി. ചടങ്ങിൽ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, സിനി ആനന്ദ്, ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ഷാജൻ പോൾ, എം.എം.സലീം, സിബി ജോസഫ്, എൽ.ബി.
മുകുന്ദമേനോൻ, സാരിന്ത ഹാൻസൻ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

