ബിഹാറിലെ മുസാഫർപുരിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. പത്തൊൻപതുകാരിയായ ഭാര്യ **സുജാത കുമാരി**യെ കാണാനില്ലെന്ന് ഭർത്താവ് **ഗൗരീശങ്കർ** നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
ചെറുപ്പം മുതലേ പരിചയക്കാരായിരുന്ന ഇരുവരും വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഈ വർഷം ജനുവരിയിലാണ് വിവാഹിതരായത്. തുടർന്ന് ദമ്പതികൾ ഹരിയാനയിലേക്ക് മാറിത്താമസിച്ചു.
എന്നാൽ, **ഗൗരീശങ്കർ** സുജാതയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി.
ഭർത്താവിനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് അന്ന് **സുജാത** കോടതിയെ അറിയിച്ചിരുന്നു. നിയമനടപടികളുടെ ഭാഗമായി സ്വന്തം വീട്ടിലേക്ക് തിരികെപ്പോയ സുജാതയുമായി മാർച്ച് 31-നാണ് **ഗൗരീശങ്കർ** അവസാനമായി സംസാരിച്ചത്.
അതിനുശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഫലവത്തായിരുന്നില്ല.
ഒടുവിൽ ഭാര്യയെ കണ്ടെത്തിയില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്ന് **ഗൗരീശങ്കർ** മുന്നറിയിപ്പ് നൽകിയതോടെ, പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സുജാതയുടെ സഹോദരൻ **അഭിഷേക് കുമാർ** കുറ്റം സമ്മതിച്ചു.
മേയ് എട്ടിന് കുടുംബാംഗങ്ങൾ ചേർന്ന് **സുജാത**യെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. കൊലപാതകത്തിന് ശേഷം മൃതദേഹം തെളിവ് നശിപ്പിക്കാനായി കത്തിച്ചു കളയുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

