മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ കടുത്ത അവഗണനയും നീതി നിഷേധവും നേരിടുന്നുണ്ടെന്ന ആരോപണവുമായി ട്രഷറർ ഉണ്ണി ശിവപാൽ രംഗത്ത്. സംഘടനയിലെ ഓഫീസ് ജീവനക്കാരുടെ പരാതിയിൽ തന്റെ ഭാഗം കേൾക്കാൻ പോലും നേതൃത്വം തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഈ വിഷയത്തിൽ തന്നെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച നടപടിയിൽ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം രേഖപ്പെടുത്തിയത്. സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഉണ്ണി ശിവപാൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നാളെ നടക്കാനിരിക്കുന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിന് മുന്നോടിയായാണ് ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. താൻ തിരഞ്ഞെടുക്കപ്പെട്ട
ട്രഷറർ ആയിരിക്കെ, തന്നെ മാറ്റിനിർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മെയ് 12-ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താൻ പങ്കെടുത്ത കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, തനിക്കെതിരെയുള്ള നീക്കങ്ങൾക്കെതിരെ ജനറൽ ബോഡി യോഗത്തിൽ തുറന്നു സംസാരിക്കുമെന്നും അറിയിച്ചു.
സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ പരസ്യമായതോടെ വിഷയം ചലച്ചിത്ര മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

