കൂത്താട്ടുകുളം: നാലുമാസം പ്രായമുള്ള ധ്രുവൻ എന്ന കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായഹസ്തവുമായി നാടൊന്നടങ്കം രംഗത്ത്. കിഴകൊമ്പ് പമ്പഴക്കുന്നേൽ അനന്തു അശോക്-അശ്വതി ദമ്പതികളുടെ മകനാണ് ധ്രുവൻ.
സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ്- 1 (എസ്എംഎ) എന്ന ഗുരുതരമായ രോഗാവസ്ഥയിലൂടെയാണ് കുഞ്ഞ് കടന്നുപോകുന്നത്. പേശികളുടെ ബലം കുറയുകയും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്.
കുട്ടിക്ക് ഒരു മാസം പ്രായമുള്ളപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ ചികിത്സയ്ക്കായി വലിയൊരു തുക ചെലവായിട്ടുണ്ട്.
കുട്ടിയുടെ ചലനശേഷി വീണ്ടെടുക്കുന്നതിനായി അടിയന്തരമായി ജീൻ തെറപ്പി അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ട
ഈ മരുന്നിനായി ഏകദേശം 16 കോടി രൂപയാണ് ചികിത്സാ ചെലവ് കണക്കാക്കുന്നത്. ഈ വലിയ സാമ്പത്തിക ബാധ്യത മറികടക്കുന്നതിനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ധ്രുവാൻ സഹായനിധി രൂപീകരിച്ചു.
ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ കൂത്താട്ടുകുളം ശാഖയിൽ കുട്ടിയുടെ പിതാവ് അനന്തു അശോക്, നഗരസഭാധ്യക്ഷൻ റെജി ജോൺ, വാർഡ് അംഗം ഷീല ബിനോയ് എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

