ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ഈ മാസം 13-ന് രാവിലെ 11 മണിയോടെയാണ് ഇദ്ദേഹത്തിന് നേരെ മകനിൽ നിന്ന് ആക്രമണമുണ്ടായത്.
സഹോദരിയെ പിതാവ് ശാസിച്ചതുമായി ബന്ധപ്പെട്ട് മകൻ സുനിലും (35) മുത്തുവും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. തർക്കത്തിനിടെ സുനിൽ കൈക്കോട്ട് ഉപയോഗിച്ച് മുത്തുവിനെ ക്രൂരമായി ആക്രമിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് വധശ്രമത്തിന് കേസെടുത്ത ആലത്തൂർ പൊലീസ്, പ്രതിയായ സുനിലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
പെയിന്റിങ് തൊഴിലാളിയായ സുനിൽ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി. ദൈവാനിയാണ് മുത്തുവിന്റെ ഭാര്യ.
സുമിത, സുനിൽ, സുചിത്ര എന്നിവരാണ് മക്കൾ. സുരേഷ്, പാർഥിപൻ എന്നിവർ മരുമക്കളാണ്.
മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളും, പരേതരായ കണ്ടൻ, മണിയൻ എന്നിവർ സഹോദരങ്ങളുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

