കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടി. സമൂഹമാധ്യമങ്ങളിലൂടെ ആഡംബര ജീവിതവും ഉയർന്ന വരുമാനവും വാഗ്ദാനം നൽകി യുവതികളെ കെണിയിൽ വീഴ്ത്തുന്നതായിരുന്നു ഈ സംഘത്തിന്റെ രീതി.
മോഡലിങ് പരിശീലനം, വിദേശത്തെ ഹോട്ടൽ പ്രമോഷൻ പരിപാടികൾ, ദുബായിൽ വിഡിയോ ഷൂട്ട്, ആഡംബര ഹോട്ടലുകളിലെ താമസം, വിനോദയാത്രകൾ എന്നിവ റീലുകളിലൂടെ പ്രചരിപ്പിച്ചാണ് സംഘം യുവതികളെ ആകർഷിച്ചിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികളാണ് പ്രധാനമായും ഈ കെണിയിൽ അകപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഒരാഴ്ചയായി പൊലീസ് സംഘം പ്രതികളെ കർശന നിരീക്ഷണത്തിലാക്കിയിരുന്നു. എറണാകുളത്തെ ഗുണ്ടയും സഹോദരിയുമാണ് ഈ റാക്കറ്റിന്റെ പ്രധാന സൂത്രധാരകർ.
വിദേശത്തേക്ക് യുവതികളെ കൊണ്ടുപോകുന്നതിനും ഇരകളെ കൈമാറുന്നതിനും സിന്ധു എന്ന വ്യക്തിയാണ് നേതൃത്വം നൽകുന്നത്. സോഷ്യൽ മീഡിയ റീലുകൾ നിർമിക്കുകയും യുവതികളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്യുന്നത് അലീനയാണ്.
മഞ്ജിമയുടെ പങ്ക് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. പ്രവർത്തന രീതി ഇപ്രകാരമാണ്:
മോഡലിങ് പരിശീലനവും വിദേശയാത്രയും വാഗ്ദാനം ചെയ്ത് ഇരകളെ വിദേശത്തെ ഹോട്ടലുകളിൽ എത്തിക്കുന്നു.
തുടർന്ന് ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരി വസ്തുക്കൾ കലർത്തി നൽകി ബോധരഹിതരാക്കുകയും, പീഡന ദൃശ്യങ്ങൾ പകർത്തുകയുമാണ് ചെയ്യുന്നത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തുടർന്നും ചൂഷണം ചെയ്യുന്നതാണ് ഇവരുടെ രീതി.
ഭീഷണി ഭയന്നാണ് പല ഇരകളും പരാതിപ്പെടാൻ മടിക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

