മാനന്തവാടിയിൽ വയോധികയുടെ കാതിലെ കമ്മൽ ബലമായി പിടിച്ചുപറിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസിനെ (46) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 17-ാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 85 വയസ്സുള്ള കല്യാണിയുടെ വീട്ടിലെത്തിയ പ്രതി, കുശലാന്വേഷണം നടത്തുന്നതിനിടെ വയോധികയെ കെട്ടിപ്പിടിക്കുകയും ചെവിയിൽ ബലമായി പിടിച്ചു വലിക്കുകയുമായിരുന്നു.
ഇതിനിടെ ഇടതു ചെവിയിലുണ്ടായിരുന്ന അര പവനോളം വരുന്ന കമ്മൽ പ്രതി കവർന്നു. വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വയോധിക വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മരുമകൾ നടത്തിയ പരിശോധനയിലാണ് കമ്മൽ നഷ്ടപ്പെട്ട വിവരം സ്ഥിരീകരിച്ചത്.
തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്ന കമ്മൽ പൊലീസ് കണ്ടെടുത്തു.
ഇൻസ്പെക്ടർ പി.റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

