കോഴിക്കോട്: തൊട്ടിൽപ്പാലം നാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ, കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിന്റെ ഒരേ കൊമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മക്കളുടെ അമ്മയായ ശരണ്യയെ ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു.
ഇത് സംബന്ധിച്ച് പേരാമ്പ്ര പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. അതേസമയം മരിച്ച അജേഷ് അവിവാഹിതനാണ്.
സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

