ആലപ്പുഴ: കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയ പ്രതി സിനിൽ സവാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ബിഎൻഎസ് 351(2), 78 എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ഇരയെ ഭീഷണിപ്പെടുത്തി, പിന്തുടർന്ന് ശല്യം ചെയ്യുക എന്നീ വകുപ്പുകളാണ് ചുമത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്.
ഇരയുടെ രഹസ്യമൊഴി മാവേലിക്കര കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയിരുന്നു.
ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

