പാമ്പിനെ പേടിയില്ലാത്ത മനുഷ്യർ വളരെ വളരെ കുറവായിരിക്കും. എന്നാൽ, വിഷമുള്ള പാമ്പുകളെ വളർത്തുന്നത് ഒരു ബിസിനസ് ആക്കി മാറ്റിയാലോ? അതാണ് ചൈനയിൽ നിന്നുള്ള ഈ യുവതി ചെയ്തത്.
നഗരത്തിലെ സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തിയ ശേഷം ഈ ബിസിനസിലൂടെ കോടികൾ നേടുകയാണ് ക്വിൻ എന്ന 30 -കാരി. ഗുവാങ്സി പ്രവിശ്യയിൽ നിന്നുള്ള ക്വിന്നിന്റെ പിതാവിന് പാമ്പ് വളർത്തൽ കേന്ദ്രമായിരുന്നു.
അതേറ്റെടുത്ത് നടത്തുകയാണ് ഇപ്പോൾ ക്വിൻ. ഇവിടെ 60,000 -ത്തിലധികം വിഷപ്പാമ്പുകളാണ് ഇന്നുള്ളത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ക്വിന്നിന്റെ ഫാമിൽ 50,000 ‘ഫൈവ് സ്റ്റെപ്പ് സ്നേക്കു’കളും (അഞ്ചടി മൂർഖൻ) പതിനായിരത്തോളം മൂർഖൻ പാമ്പുകളുമുണ്ട്. ‘ഈ പാമ്പുകൾക്ക് ഭക്ഷണം നൽകുക എന്നത് വലിയ റിസ്കുള്ള കാര്യമാണ്.
എങ്കിലും തനിക്ക് ഭയമില്ല. ഞാൻ ജനിക്കുന്നതിന് മുൻപേ അച്ഛൻ ഈ ബിസിനസ്സിലുണ്ട്’ എന്നാണ് ക്വിൻ പറയുന്നത്.
ഈ ഫാമിൽ നിന്ന് ലഭിക്കുന്ന പാമ്പിന്റെ വിഷം, തോൽ, ഇറച്ചി എന്നിവയ്ക്ക് വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്. പരമ്പരാഗത ചൈനീസ് മരുന്നുകൾക്കും ശാസ്ത്രീയ ഗവേഷണങ്ങൾക്കുമായി പാമ്പിന്റെ വിഷം, ഉണക്കിയ തോൽ, പിത്തസഞ്ചി, സ്നേക്ക് ഓയിൽ എന്നിവ ഇവിടെ വിൽക്കുന്നു.
ഒരു ഗ്രാം വിഷത്തിന് ഗുണനിലവാരമനുസരിച്ച് 40 മുതൽ 200 യുവാൻ വരെ വില ലഭിക്കും. പാമ്പിറച്ചിക്ക് ഒന്നിന് 300 യുവാൻ വരെയാണത്രെ വില.
എല്ലാ ചിലവുകളും കഴിഞ്ഞ് പ്രതിവർഷം ഒരു ദശലക്ഷം യുവാൻ (ഏകദേശം 1.20 കോടി രൂപ) ഈ ബിസിനസ്സിൽ നിന്ന് ക്വിൻ സമ്പാദിക്കുന്നുണ്ട്. ‘The Girl Who Collects Snake Venom’ എന്ന പേരിൽ സോഷ്യൽ മീഡിയയിലും സജീവമാണ് ക്വിൻ.
തന്റെ ജോലിയുമായി ബന്ധപ്പെട്ട വീഡിയോകളും അവൾ പതിവായി പങ്കുവെക്കാറുണ്ട്.
എങ്കിലും ജോലിയിലെ അപകടത്തെ കുറിച്ചും പാമ്പ് കടിയേറ്റാലുണ്ടാകുന്ന കഠിനമായ വേദനയെക്കുറിച്ചുമൊക്കെ അവൾ തന്റെ ഫോളോവേഴ്സിന് മുന്നറിയിപ്പും നൽകാറുണ്ട്. ഒരിക്കൽ കടിയേറ്റാൽ ആ വേദന ജീവിതകാലം മുഴുവൻ മറക്കാനാവാത്തതാണ് എന്നും ക്വിൻ പറയുന്നു.
എന്തായാലും, ഈ ജോലി ചെയ്യണമെങ്കിൽ വലിയ ധൈര്യം തന്നെ വേണം എന്നാണ് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

