മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഉദ്യോഗസ്ഥർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതോടെ, മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് രണ്ട് വ്യത്യസ്ത പദ്ധതികൾക്ക് രൂപം നൽകി. ‘നിർമ്മലം’ പദ്ധതിക്ക് പുറമെ ‘ഐസി 100 ചലഞ്ച്’ എന്ന പേരിൽ മറ്റൊരു പദ്ധതി കൂടി ആരംഭിക്കുകയുണ്ടായി.
തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്.
അയ്യരും തമ്മിലുള്ള തർക്കമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ടി.വി.
അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പരിപാടിയിൽ തനിക്ക് മതിയായ പ്രാധാന്യം ലഭിച്ചില്ലെന്ന് കാണിച്ച് ദിവ്യ എസ്. അയ്യർ നേരിട്ട് മന്ത്രിയെ കണ്ട് പരാതി അറിയിക്കുകയായിരുന്നു.
ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് പുതിയതായി ‘ഐസി 100’ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. പ്രിൻസിപ്പൽ ഡയറക്ടർക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ട് പദ്ധതികൾ സമാന്തരമായി പ്രഖ്യാപിക്കേണ്ടി വന്നത്.
അതേസമയം, പുതിയ ‘ഐസി 100’ പദ്ധതിയിൽ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്ക് യാതൊരുവിധ ഔദ്യോഗിക പങ്കാളിത്തവും ഇല്ലെന്ന ആക്ഷേപവും ഇതിനിടയിൽ ഉയർന്നു വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

