ഇടുക്കി ജില്ലയിലെ വട്ടവട കൊട്ടക്കമ്പൂരിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ പരിക്കേറ്റ മുഴുവൻ ആളുകളുടെയും ചികിത്സാ ചെലവ് സർക്കാർ പൂർണ്ണമായി ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് നാളെ രാവിലെ 11 മണിക്ക് ജില്ലയിൽ നേരിട്ടെത്തും.
തുടർന്ന് ഉച്ചയ്ക്കുശേഷം ഉന്നതതല അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിലുള്ള അടിയന്തര സാഹചര്യം റവന്യൂ മന്ത്രിയെ ഔദ്യോഗികമായി ധരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള അടിമാലിയിലെ ആശുപത്രി സന്ദർശിക്കുന്ന മന്ത്രി, അവിടെയെത്തി ആദരാഞ്ജലികൾ അർപ്പിക്കും. ഇതിനുശേഷമായിരിക്കും ജില്ലാ കളക്ടറുമായുള്ള മറ്റു ഔദ്യോഗിക ചർച്ചകൾ നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

