സംസ്ഥാനത്ത് മഴ ലഭിച്ചതിനെ തുടർന്ന് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കാനായത്.
ഉച്ചയ്ക്ക് 12.45 വരെയും യാതൊരുവിധ നിയന്ത്രണങ്ങളും ആവശ്യമായി വരില്ലെന്ന് അധികൃതർ വ്യക്തമാക്കി. പീക്ക് ടൈമിലെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസം ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കുറഞ്ഞ ഉപഭോഗം രേഖപ്പെടുത്തിയ ദിവസമാണിത്. ഇന്ന് സംസ്ഥാനത്ത് പരമാവധി കൂടിയ വൈദ്യുതി ഉപഭോഗം 4560 മെഗാവാട്ടായി ചുരുങ്ങി.
കഴിഞ്ഞ 20 ദിവസത്തിനിടെ പവർ കട്ട് ഒഴിവാകുന്ന നാലാമത്തെ ദിവസമാണിത്. അതേസമയം, കേരളത്തിന് പുറത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

