സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഹൂത്തികള് നടത്തിയ ഭീകരാക്രമണങ്ങളില് 19 പേര്ക്ക് ജീവന് നഷ്ടമായി. റിയാദ്, അബ്ഹ വിമാനത്താവളങ്ങളിലുണ്ടായ ഈ സായുധ ആക്രമണങ്ങളില് ആകെ 364 പേര്ക്കാണ് പരിക്കേറ്റതെന്ന് സൗദി സഖ്യസേന വക്താവ് തുര്ക്കി അല് മാലിക്കി വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില് 17 പേര് കൊല്ലപ്പെടുകയും 333 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. തുടര്ന്ന് അബ്ഹ വിമാനത്താവളത്തിലുണ്ടായ സമാനമായ ആക്രമണത്തില് 3 പേര് കൊല്ലപ്പെടുകയും 28 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി അധികൃതര് അറിയിച്ചു.
ഈ മാസം ആരംഭം മുതല് മാത്രം റിയാദ് വിമാനത്താവളത്തിന് നേരെ 20 തവണയാണ് ഹൂത്തികളുടെ ഭാഗത്തുനിന്നും ആക്രമണ ശ്രമങ്ങളുണ്ടായത്. യാത്രക്കാരുടെ തിരക്കേറിയ സമയങ്ങളില് നടന്ന ഈ നീക്കങ്ങള് സാധാരണക്കാരുടെയും തീര്ത്ഥാടകരുടെയും ജീവനാണ് ഗുരുതരമായി അപകടത്തിലാക്കിയത്.
ഇസ്ലാമിന്റെ വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ഹൂത്തികള് ഭീകരാക്രമണത്തിന് ശ്രമിച്ചത് അത്യന്തം നീചമായ നടപടിയാണെന്ന് തുര്ക്കി അല് മാലിക്കി വിശേഷിപ്പിച്ചു. ചില അയല്രാജ്യങ്ങളുടെ പിന്തുണയോടെ ലഭിച്ച ഡ്രോണുകളും ബാല്ലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ഹൂത്തി വിമതര് ഇത്തരം ആക്രമണങ്ങള് ആസൂത്രണം ചെയ്യുന്നത്.
സനാ, സആദ, അംറാന് എന്നീ മലനിരകളിലാണ് ഭീകരര് തങ്ങളുടെ ആയുധശേഖരങ്ങള് പ്രധാനമായും സൂക്ഷിച്ചിട്ടുള്ളത്. ഈ ശൃംഖല പൂര്ണ്ണമായും തകര്ക്കാനുള്ള ശക്തമായ തിരിച്ചടി സഖ്യസേന തുടരുകയാണെന്നും, ഇതിന്റെ ഭാഗമായി ഹൂത്തികളുടെ 127 ആയുധ കേന്ദ്രങ്ങള് ഇതിനകം തകര്ത്തതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

