തിരുവനന്തപുരം: നെടുമങ്ങാട് മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നര വയസുകാരന്റെ ദാരുണാന്ത്യത്തിൽ നിർണായക നീക്കവുമായി പൊലീസ്. കേസിലെ പ്രതികളായ അമ്മയ്ക്കും രണ്ടാനച്ഛനും എതിരെ അന്വേഷണ സംഘം ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചു.
നെടുമങ്ങാട് എസ്സി/എസ്ടി കോടതിയിലാണ് കുറ്റപത്രം ഫയൽ ചെയ്തിട്ടുള്ളത്. 78 പേജുകളുള്ള സമഗ്രമായ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
കുഞ്ഞിനെ അതീവ ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, ക്രൂരമായ മർദ്ദനം, ജുവനൈൽ ജസ്റ്റിസ് (ജെജെ) ആക്ട് തുടങ്ങിയ ഗൗരവമേറിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ ശരീരത്തിൽ ആകെ 96 മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ മെയ് 26-ാം തീയതിയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. അഖിലയുടെ മകനായ അർഷിദ് ആണ് രണ്ടാനച്ഛന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
പ്രതിയായ രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

