തൃശൂരിന്റെ വിഖ്യാതമായ പുലിക്കളിക്കെതിരെ കടുത്ത വിമർശനവുമായി നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ രംഗത്ത്.
പുരുഷന്മാരുടെ ശരീരപ്രകൃതിയെക്കുറിച്ചും കലയുടെ രൂപത്തെക്കുറിച്ചും പരാമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്. “പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.
ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം” – എന്നിങ്ങനെയാണ് വി.കെ.
ശ്രീരാമൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചത്. അതേസമയം, നടന്റെ പ്രസ്താവനയ്ക്കെതിരെ പുലിക്കളി സംഘങ്ങൾ ശക്തമായ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
വി.കെ. ശ്രീരാമൻ നടത്തിയത് കടുത്ത ബോഡി ഷേമിങ് ആണെന്ന് പ്രമുഖ സംഘാടകരായ അയ്യന്തോൾ പുലിക്കളി ദേശം കുറ്റപ്പെടുത്തി.
തൃശൂരിന്റെ പൈതൃക കലയായ പുലിക്കളിയെ അവഹേളിക്കുന്ന നിലപാടാണ് ഇദ്ദേയത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

