കൊച്ചി: ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് കാണാതായ മലയാളി നാവികന് ഷിന്റോണ്‍ ബെന്നിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഷിന്റോണിനെ കാണാതായതായി മാത്രമാണ് കപ്പല്‍ കമ്പനി കുടുംബത്തെ അറിയിച്ചിട്ടുള്ളത്.
തുടര്‍ന്ന് ഇ-മെയില്‍ വഴി നല്കുന്ന മറുപടികളില്‍ യാതൊരുവിധ വ്യക്തതയുമില്ലെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു. അബദ്ധത്തില്‍ കടലില്‍ വീഴാന്‍ സാധ്യതയില്ലെന്നും നിലവില്‍ എവിടെയാണ് അന്വേഷിക്കേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥയാണെന്നും കുടുംബം വ്യക്തമാക്കി.
എന്തുപറ്റി എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭ്യമല്ല. കപ്പല്‍ കമ്പനിയുടെ തുടര്‍ന്നുള്ള കോളിനും മെയിലിനുമായി കാത്തിരിക്കുകയാണ് കുടുംബം ഇപ്പോള്‍.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം തങ്ങളെ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

