തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന പരാതികളും ആശങ്കകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട
അദ്ദേഹം, ചർച്ചകളിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി. “ഞങ്ങളുടെ സർക്കാർ ആണെന്നും ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും” കൂടിക്കാഴ്ചയ്ക്ക് ശേഷം അലോഷ്യസ് സേവ്യർ പ്രതികരിച്ചു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി ക്ഷമാപൂർവ്വം കേട്ടുവെന്നും തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങളെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ലെന്നും, കെഎസ്യുവിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ച് അനുകൂലമായ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെതിരെ കെഎസ്യു പരസ്യമായ പ്രതിഷേധത്തിലേക്ക് നീങ്ങുന്നുവെന്ന വ്യാഖ്യാനങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
നടപടിക്രമങ്ങൾ
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. നേരത്തെ നിയമന വിഷയത്തിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായില്ലെന്ന ആക്ഷേപം കെഎസ്യു ഉയർത്തിയിരുന്നു.
ഇതിനിടെ, കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന ചടങ്ങിനിടെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവരോട് മുഖം തിരിഞ്ഞുപോയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ച സർക്കാരും കെഎസ്യുവും തമ്മിലുള്ള തർക്കങ്ങൾക്ക് അയവ് വരുത്തുമെന്നാണ് കരുതപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

