ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) നിർദേശം നൽകി.
ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭ്യമായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. 2025-ൽ ദ്വാരപാലക പാളികൾ കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട
കേസിൽ ഇതുവരെ 54 പേരുടെ മൊഴികൾ രേഖപ്പെടുത്തിയതായി എസ്ഐടി കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികൾ കുറ്റകൃത്യം നിർവഹിച്ച രീതി സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.
ഈ കേസ് സെപ്റ്റംബർ 3-ന് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ഈ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വം ഭരണസമിതി അംഗങ്ങൾ, തന്ത്രി എന്നിവരെ പ്രതിചേർത്തുകൊണ്ട് എസ്ഐടി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
2019-ൽ സ്വർണം പൊതിഞ്ഞ ദ്വാരപാലക പാളികളിലെ സ്വർണത്തിന്റെ അളവ് കുറവുണ്ടായത് മറച്ചുവെക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേവസ്വം ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്, സ്പോൺസർമാരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ആസൂത്രണം ചെയ്ത കൃത്യമായ പദ്ധതിയുടെ ഭാഗമായാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

